ഹിന്ദുപാക്കിസ്ഥാന്‍പരാമര്‍ശം തരൂരിനെതിരെ വീണ്ടും യുവമോര്‍ച്ച കരിങ്കൊടി കാട്ടിയും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം
തിരുവനന്തപുരം: പാച്ചല്ലൂരില് പൊതുപരിപാടിയ്ക്കെത്തിയെ ശശി തരൂരിനെതിരെ യുവമോര്ച്ച പ്രതിഷേധം. കനത്ത പൊലീസ് കാവലിലാണ് എംപി പരിപാടിയ്ക്കെത്തിയത്. 75 ഓളം പൊലീസുകാരെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. കരിങ്കൊടിയുമായെത്തിയ പ്രവര്ത്തകരെ 30 മീറ്റര് അകലെ വച്ച് തന്നെ പൊലീസ് തടഞ്ഞു.
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പ്രസ്താവനയ്ക്കെതിരെ യുവ മോര്ച്ച മഹിളാ മോര്ച്ച പ്രവര്ത്തകരടക്കം 50 ഓളം പേരാണ് പ്രതിഷേധിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്ത്തിവച്ചു.
കഴിഞ്ഞ ദിവസം തരൂരിന്റെ ഓഫീസില് കരി ഓയില് ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. സംഭവത്തില് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശശി തരൂരിന്റെ ഓഫീസിനു മുന്നിൽ റീത്ത് വച്ചാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. ശശി തരൂർ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അതേസമയം ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തെ മുസ്ലീംലീഗ് അനുകൂലിച്ചു. പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടെന്നു ഇ.ടി.മുഹമ്മദ് ബഷീർ എംപി വിശദമാക്കി. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാണിച്ചു.
അതേസമയം ഗുണ്ടായിസം കാണിച്ചാണ് തന്റെ ചോദ്യങ്ങള്ക്ക് ബിജെപിക്കാര് മറുപടി നല്കുന്നതെന്ന് ശശി തരൂര് പ്രതികരിച്ചു. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന് മാര്ച്ചില് സംസാരിക്കുകയായിരുന്നു യുവമോര്ച്ച പ്രവര്ത്തകരുടെ ആക്രമണത്തോട് എംപി പ്രതികരിച്ചത്.
