ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പാംഗല്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. രണ്ടാം സീഡായ പാംഗല്‍ 52 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പീന്‍ താരം കാര്‍ലോ പാലമിനെ 4-1ന് തോല്‍പിച്ച് സെമിയില്‍ കടന്നു. 2018 ഏഷ്യന്‍ ഗെയിംസ് സെമിയില്‍ പാലമിനെ പാംഗല്‍ തോല്‍പിച്ചിരുന്നു. 

വെള്ളിയാഴ്‌ച നടക്കുന്ന സെമിയില്‍ കസാക്കിസ്ഥാന്‍ താരം ബിബോസിനോവിനെ പാംഗല്‍ നേരിടും. അര്‍മേനിയന്‍ താരം അര്‍തറിനെ തോല്‍പിച്ചാണ് ബിബോസിനോവ് സെമിയിലെത്തിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് പാംഗല്‍. വിജേന്ദര്‍ സിംഗ്, വികാസ് കൃഷ്‌ണന്‍ യാദവ്, ശിവ ഥാപ്പ, ഗൗരവ് ഭിദൂരി എന്നിവരാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ മെഡല്‍ നേടിയിട്ടുള്ളത്.