ടെഹ്‌റാന്‍: ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. ആദ്യ മത്സരത്തില്‍ കസക്കിസ്ഥാനെ ഇന്ത്യ അട്ടിമറിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ചൈനയോട് തോറ്റിരുന്നു. ഇന്നത്തെ ചൈന കസക്കിസ്ഥാന്‍ മത്സരഫലവും ഇന്ത്യക്ക് നിര്‍ണായകമാണ്. 

ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അടുത്ത ജനുവരിയിൽ ചൈനയിൽ നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്‍റില്‍ മത്സരിക്കാം. കേരള താരങ്ങളായ അഖിന്‍ ജി എസ്, അജിത്ത് ലാല്‍, ജെറോം വിനീത് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ട്.