ദില്ലി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാൻഡർ പെയ്സ് വിരമിക്കുന്നു. അടുത്തവർഷം ടെന്നീസിനോട് വിടപറയുമെന്ന് പെയ്സ് അറിയിച്ചു. ക്രിസ്‌മസ് ആശംസ അറിയിച്ച് ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിലൂടെയാണ് പെയ്സ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം കുറച്ച് മത്സരങ്ങളിലേ കളിക്കൂ എന്നും 46കാരനായ പെയ്സ് വ്യക്തമാക്കി. 

ഒളിംപിക് മെഡൽ ജേതാവായ പെയ്സ് പതിനെട്ട് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയം നേടിയ താരമായ പെയ്സിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.