തമിഴ്‌നാടിനെ തോൽപ്പിച്ച് പുരുഷ ടീം സ്വർണം നേടി. എതിരില്ലാത്ത മൂന്ന് സെറ്റിനായിരുന്നു ജയം. 

അഹമ്മദാബാദ്: ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന് ഇരട്ട സ്വർണം. തമിഴ്‌നാടിനെ തോൽപ്പിച്ച് പുരുഷ ടീം സ്വർണം നേടി. എതിരില്ലാത്ത മൂന്ന് സെറ്റിനായിരുന്നു ജയം. സ്കോർ: 25-23, 28-26, 27-25. നേരത്തെ വനിതാ ടീമും സ്വർണം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് സെറ്റിന് കേരളം ബംഗാളിനെയാണ് തോൽപ്പിച്ചത്. 

ഗെയിംസില്‍ സര്‍വീസസ് 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമായി ആകെ 128 മെഡല്‍ നേടി കിരീടം ചൂടി. സര്‍വീസസിന്‍റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. 2007, 2011, 2015 വര്‍ഷങ്ങളിലും സര്‍വീസസ് ചാമ്പ്യന്‍മാരായിരുന്നു. 39 സ്വര്‍ണവും 38 വെള്ളിയും 63 വെങ്കലവും ഉള്‍പ്പടെ 140 മെഡലുകളുമായി മഹാരാഷ്‌ട്ര രണ്ടാമതും 38 സ്വര്‍ണവും 38 വെള്ളിയും 48 വെങ്കലവുമായി 116 മെഡലോടെ ഹരിയാന മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവും സഹിതം 54 മെഡലുകളുമായി കേരളം ആറാമതാണ്. 

സജന്‍ പ്രകാശ് മികച്ച പുരുഷ താരം

ദേശീയ ഗെയിംസിലെ മികച്ച പുരുഷ അത്‍ലറ്റായി ഇത്തവണയും മലയാളി താരം സജൻ പ്രകാശിനെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് സജൻ നേട്ടത്തിലെത്തുന്നത്. നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമാണ് സജൻ പ്രകാശ്. ഗുജറാത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് സജൻ നീന്തിയെടുത്തത്. സജനെയും പരിശീലകൻ എസ് പ്രദീപ് കുമാറിനെയും കേരളാ അക്വാട്ടിക് അസോസിയേഷൻ അഭിനന്ദിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവ്‌നഗര്‍ എന്നീ ആറ് വേദികളിലായായിരുന്നു ദേശീയ ഗെയിംസ് നടന്നത്. ഏഴായിരത്തോളം അത്‌ലറ്റുകള്‍ ഗെയിംസില്‍ മാറ്റുരച്ചു. 

ക്യാച്ച് ശ്രമത്തിനിടെ തലയടിച്ചുവീണ് ഡേവിഡ് വാര്‍ണര്‍; ആശങ്കയിലായി ക്രിക്കറ്റ് ലോകം, ഒടുവില്‍ ആശ്വാസം