ലക്‌നൗ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ മൂന്നാം ദിനം പ്രതീക്ഷയോടെ കേരളം. വൈകിട്ട് നടക്കുന്ന വനിതകളുടെ 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത. മലയാളി താരവും പി ടി ഉഷയുടെ ശിഷ്യയുമായ ജിസ്ന മാത്യുവും ഗുജറാത്ത് താരം സരിതാബെന്‍ ഗെയ്‌ക്‌വാദും തമ്മിലാകും പ്രധാന മത്സരം എന്നാണ് വിലയിരുത്തൽ. 

10,000 മീറ്ററില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ ഫൈനല്‍ ഇന്നുണ്ട്. കേരളം ആദ്യ രണ്ട് ദിനം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്.