17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്

പെട്രോവാക് (മോണ്ടെനെഗ്രോ): ജി ഗുകേഷിനു പിന്നാലെ ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാംപ്യൻ. മോണ്ടെനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷാണു കിരീടം നേടിയത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്. 

11 മത്സരങ്ങളിൽ ഒമ്പത് പോയിന്‍റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്. വിശ്വാനാഥൻ ആനന്ദ് (1987) പി ഹരികൃഷ്ണ (2004), അഭിജീത് ഗുപ്ത (2008) എന്നിവരാണ് ഇതിനു മുൻപ് ചാമ്പ്യന്മാർ ആയത്. മാറ്റിച് ലോറെൻചിച്ചിനെതിരെ സമനിലയായതോടെയാണ് പ്രണവ് ചാമ്പ്യനായത്. വിശ്വനാഥൻ ആനന്ദിന്‍റെ കീഴിലുള്ള വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാദമിയുടെ താരമാണ് പ്രണവ്. 

എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം