Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സില്‍ പാക് താരം തന്റെ ജാവലിന്‍ എടുത്തത് എന്തിന് ?; വിശദീകരിച്ച് നീരജ് ചോപ്ര

ഫൈനലില്‍ ആദ്യ ത്രോ എറിയാനായി തയാറെടുക്കുമ്പോഴാണ് എന്റെ ജാവലിന്‍ കാണാനില്ലെന്ന് മനസിലായത്. നോക്കിയപ്പോള്‍ പാക് താരം അര്‍ഷാദ് നദീം എന്റെ ജാവലിനെടുത്ത് പരിശീലനത്തിന് പോകുന്നത് കണ്ടു.

Arshad Nadeem was not tampering with my javelin, says Neeraj Chopra
Author
Delhi, First Published Aug 26, 2021, 3:53 PM IST

ദില്ലി: ടോക്യോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്ര. ജാവലിന്‍ ഫൈനലില്‍ നീരജ് ചോപ്ര ആദ്യ ഏറ് എറിയുന്നതിന് മുമ്പ് പാക് താരം നീരജിന്റെ ജാവലിനില്‍ കൃത്രിമത്വം കാണിച്ചെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു നീരജ്.

ഫൈനലില്‍ തന്റെ ആദ്യ ത്രോക്ക് മുമ്പ് അര്‍ഷാദ് നദീം പരിശീലനത്തിനായാണ് തന്റെ ജാവലിന്‍ എടുത്തതെന്നും അര്‍ക്കുവേണമെങ്കിലും ആരുടെയും ജാവലിന്‍ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. എല്ലാവര്‍ക്കും സ്വന്തം ജാവലിനുണ്ടാവുമെങ്കിലും ആര്‍ക്കുവേണമെങ്കലും ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം. അതിന് പ്രത്യേക നിയമമൊന്നുമില്ല.

ഫൈനലില്‍ ആദ്യ ത്രോ എറിയാനായി തയാറെടുക്കുമ്പോഴാണ് എന്റെ ജാവലിന്‍ കാണാനില്ലെന്ന് മനസിലായത്. നോക്കിയപ്പോള്‍ പാക് താരം അര്‍ഷാദ് നദീം എന്റെ ജാവലിനെടുത്ത് പരിശീലനത്തിന് പോകുന്നത് കണ്ടു. അദ്ദേഹത്തോടെ ഭായ്, ഇതെന്റെ ജാവലിനാണ് എനിക്ക് ത്രോ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് തിരിച്ചുനല്‍കുകയും ചെയ്തു. ഇത്രയുമാണ് സംഭവിച്ചത്. അതുകൊണ്ടാണ് ആദ്യ ത്രോ ധൃതിയില്‍ ചെയ്യേണ്ടിവന്നതെന്നും നിരജ് ചോപ്ര ടൈംസ് ഓഫ് ഇന്ത്യയോടും വ്യക്തമാക്കി.

എന്നാല്‍ കമന്റുകളിലും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലും ഈ സംഭവത്തെ പര്‍വതീകരിച്ച് ചിത്രീകരിക്കുന്നത് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. കമന്റുകളായി വന്ന ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ തീര്‍ത്തും നിരാശനായി. സ്‌പോര്‍ട്‌സ് ഞങ്ങളെ ഒരുമിച്ച് നില്‍ക്കാനാണ് പഠിപ്പിച്ചത്-നീരജ് ചോപ്ര പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios