Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണ്‍: വനിത വിഭാഗത്തില്‍ അഷ്‌ലി ബാര്‍ട്ടിക്ക് കിരീടം

ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയയുടെ അഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോഡ്രുസോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാര്‍ട്ടി കിരീടം നേടിയത്.

Ashleigh Barty won french open women's title
Author
Paris, First Published Jun 8, 2019, 10:48 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയയുടെ അഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോഡ്രുസോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാര്‍ട്ടി കിരീടം നേടിയത്. സ്‌കോര്‍ 6-1, 6-3. ഇതോടെ ഫ്രഞ്ച് ഓപ്പണ് പുതിയ അവകാശിയായി. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ബാര്‍ട്ടിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 

നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡോമിനിക്് തീമിനെ നേരിടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് തീം ഫൈനലില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു തീമിന്റെ വിജയം. സ്‌കോര്‍ 2-6, 6-3, 7-5, 7-5, 7-5. റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു നദാലിന്റെ ഫൈനല്‍ പ്രവേശം.

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ തീം ഫൈനലില്‍ നദാലിനോട് തന്നെയാണ് തോറ്റത്. 2017ല്‍ സെമിയിലും നദാലിനോട് പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ ഇത്തവണ ബാഴ്‌സലോണ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ അട്ടിമറിച്ചാണ് തീം കിരീടം നേടിയത്.

Follow Us:
Download App:
  • android
  • ios