ഇന്തോനേഷ്യയെ 16 ഗോളിന് കീഴടക്കിയാലെ പാക്കിസ്ഥാന്‍റെ ഗോള്‍ശരാശരി മറികടന്ന് ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ എത്താനാവുമായിരുന്നുള്ളു. അവസാന ക്വാര്‍ട്ടറില്‍ കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കിയിരിക്കെ പതിന‍ഞ്ചാം ഗോളും ഇന്തോനേഷ്യയില്‍ വലയിലെത്തിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെ സ്ഥാനം ഉറപ്പാക്കിയത്. 

ക്വാലാലംപൂര്‍: ഏഷ്യാ കപ്പ് ഹോക്കിയില്‍(Asia Cup Hockey 2022) ആതിഥേയരായ ഇന്തോനേഷ്യയെ എതിരില്ലാത്ത 16 ഗോളിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി. ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്.

ഇന്തോനേഷ്യയെ 16 ഗോളിന് കീഴടക്കിയാലെ പാക്കിസ്ഥാന്‍റെ ഗോള്‍ശരാശരി മറികടന്ന് ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ എത്താനാവുമായിരുന്നുള്ളു. അവസാന ക്വാര്‍ട്ടറില്‍ കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കിയിരിക്കെ പതിന‍ഞ്ചാം ഗോളും ഇന്തോനേഷ്യയില്‍ വലയിലെത്തിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെ സ്ഥാനം ഉറപ്പാക്കിയത്.

'ഐഒഎ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിട്ടില്ല'; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് നരീന്ദർ ധ്രുവ് ബത്ര

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 1-1 സമനില വഴങ്ങിയപ്പോള്‍ ജപ്പാനെതിരെ ഇന്ത്യ 2-5ന്‍റെ തോല്‍വി വഴങ്ങിയിരുന്നു. പൂള്‍ എയില്‍ എല്ലാ മത്സരങ്ങളും ജയിച്ച ജപ്പാനാണ് ഒന്നാമത്. ഇന്തോനേഷ്യക്കെതിരായ വമ്പന്‍ ജയത്തോടെ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ പൂളില്‍ രണ്ടാം സ്ഥാനത്തെത്തി. പതിനൊന്നാം മിനിറ്റില്‍ പവന്‍ രാജ്ബറിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 3-0നും രണ്ടാം ക്വാര്‍ട്ടറില്‍ 6-നും മൂന്നാം ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ 10-നും മുന്നിലായിരുന്നു ഇന്ത്യ.

Scroll to load tweet…

ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്കായി ദിപ്സന്‍ ടിര്‍ക്കി അഞ്ച് ഗോളടിച്ചപ്പോള്‍ പവന്‍ രാജ്ബര്‍ മൂന്നും കാര്‍ത്തി ശെല്‍വം, അബരണ്‍ സുദേവ്, എസ് സി സുനില്‍ രണ്ടും ഗോളുകള്‍ നേടി. ഇന്ത്യ-ഇന്തോനേഷ്യ മത്സരത്തിന് തൊട്ടു മുമ്പ് പാക്കിസ്ഥാനെ ജപ്പാന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യക്ക് നേരിയ സാധ്യത തെളിഞ്ഞത്.

എങ്കിലും ഇന്തോനേഷ്യക്കെതിരെ 15-1ന്‍റെ എങ്കിലും ജയം നേടുക എന്നത് ഇന്ത്യന്‍ ടീമിന് മുന്നില്‍ വലിയ ലക്ഷ്യമായിരുന്നു. കഴിഞ്ഞ ജൂനിയല്‍ ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും. സര്‍ദാര്‍ സിംഗാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.