മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങളായ അബ്ദുൽ റസാഖും എ എസ് സാന്ദ്രയും ഇന്നിറങ്ങുന്നു. 400 മീറ്റർ ഫൈനലിലാണ് ഇരുവരും മത്സരിക്കുന്നത്. 

ഹോങ്കോംഗ്: ഹോങ്കോംഗിൽ നടക്കുന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങളായ അബ്ദുൽ റസാഖും എ എസ് സാന്ദ്രയും ഇന്നിറങ്ങുന്നു. 400 മീറ്റർ ഫൈനലിലാണ് ഇരുവരും മത്സരിക്കുന്നത്. പാലക്കാട് മാത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ റസാഖ് 48.24 സെക്കൻഡ് സമയത്തോടെയാണ് ഫൈനലിൽ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഫൈനലിലേക്ക് യോഗ്യത നേടിയ താരങ്ങളിൽ ഏറ്റവും മികച്ച സമയവും റസാഖിന്‍റേതാണ്. ഈ പ്രകടനം ആവർത്തിച്ചാൽ കോച്ച് സുരേന്ദ്രൻ പരിശീലിപ്പിക്കുന്ന റസാഖിന് മെഡൽ ഉറപ്പിക്കാം. ഇന്ത്യയുടെ തന്നെ രാമചന്ദ്രയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 

പെൺകുട്ടികളിൽ അഞ്ചാംസ്ഥാനക്കാരിയായാണ് സാന്ദ്ര ഫൈനലിൽ കടന്നത്. മേഴ്സി കുട്ടൻ അക്കാഡമിയിലെ താരമാണ് സാന്ദ്ര. ഇന്ത്യയുടെ തന്നെ പ്രിയ മോഹനും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.