മൊണോക്കോ: ഈ വർഷത്തെ അത്‍ലറ്റ് ഓഫ് ദ ഇയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എല്യൂദ് കിപ്ചോഗെയും ദലീല മുഹമ്മദുമാണ് ഈ വർഷത്തെ ജേതാക്കൾ.

ചരിത്രത്തിൽ ആദ്യമായി രണ്ടു മണിക്കൂറിൽ താഴെ മാരത്തൺ ദൂരമായ 42.2 കിലോമീറ്റർ ദൂരം പിന്നിട്ട പ്രകടനമാണ് കെനിയൻ താരമായ എല്യൂദ് കിപ്ചോഗയെ ഈ വർഷത്തെ അത്‍ലറ്റ് ഓഫ് ദ ഇയർ പുരസ‌്‌കാരത്തിന് അർഹനാക്കിയത്. ഒരു മണിക്കൂർ 59. 40 സെക്കൻഡിലാണ് വിയന്ന മാരത്തണിൽ ഒളിംപിക് ചാമ്പ്യനായി കിപ്ചോഗെ ഓടിയെത്തിയത്.

400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡുകാരിയാണ് ദലില മുഹമ്മദ്. ദോഹയിൽ നടന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 52.16 സെക്കൻഡിൽ സ്വന്തം റെക്കോർഡ് അമേരിക്കൻ താരം മെച്ചപ്പെടുത്തി. മൊണോക്കോയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.