മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്തായി. ക്രൊയേഷ്യൻ താരം ഡോണ വേകിച്ചാണ് ആദ്യറൗണ്ടിൽ ഷറപ്പോവയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡോണയുടെ ജയം. സ്‌കോർ 6-3, 6-4. 

അതേസമയം ലോക രണ്ടാം നമ്പർ താരം കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്രിസ്റ്റീന മ്ലാഡെനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്ലിസ്കോവ തോൽപിച്ചത്. സ്‌കോർ 6-1, 7-5. ഇതേസമയം പന്ത്രണ്ടാം സീഡ് യോഹന്ന കോണ്ട ആദ്യ റൗണ്ടിൽ പുറത്തായി. ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറാണ് ബ്രിട്ടീഷ് താരത്തെ തോൽപിച്ചത്. 

റാഫ രണ്ടാം റൗണ്ടില്‍

പുരുഷൻമാരിൽ റാഫേൽ നദാലും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സീഡായ നദാൽ നേരിട്ടുള്ള സെറ്റുകൾ ഹ്യൂഗോ ഡെല്ലിയനെ തോൽപിച്ചു. സ്‌കോർ 6-2, 6-3, 6-0.

Read more: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററും സെറീനയും ജയത്തോടെ തുടങ്ങി