Asianet News MalayalamAsianet News Malayalam

2032ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ

2032ലെ ഒളിംപിക്സിന് വേദിയാവാൻ ഇന്തോനേഷ്യ, ഹം​ഗറി തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ഖത്തറിലെ ദോഹ, ജർമനിയിലെ റുർ വാലി പ്രവിശ്യ എന്നിവയാണ് താൽപര്യം അറിയിച്ചിരുന്നത്. ഫെബ്രുവരിയിൽ തന്നെ ബ്രിസ്ബേനെ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി സാധ്യതാ ന​ഗരമായി തെരഞ്ഞെടുത്തിരുന്നു.

Australias Brisbane to host 2032 Olympic Games
Author
Tokyo, First Published Jul 21, 2021, 5:40 PM IST

ടോക്കിയോ: 2032ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിംപിക്സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ന​ഗരമാണ് ബ്രിസ്ബേൻ. അമേരിക്കയ്ക്കുശേഷം മൂന്ന് വ്യത്യസ്ത ന​ഗരങ്ങളിൽ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യവും ഓസ്ട്രേലിയയാണ്. 1956ൽ മെൽബണും 2000ൽ സിഡ്നിയും ഒളിംപിക്സിന് വേദിയായിരുന്നു.

2032ലെ ഒളിംപിക്സിന് വേദിയാവാൻ ഇന്തോനേഷ്യ, ഹം​ഗറി തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ഖത്തറിലെ ദോഹ, ജർമനിയിലെ റുർ വാലി പ്രവിശ്യ എന്നിവയാണ് താൽപര്യം അറിയിച്ചിരുന്നത്. ഫെബ്രുവരിയിൽ തന്നെ ബ്രിസ്ബേനെ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി സാധ്യതാ ന​ഗരമായി തെരഞ്ഞെടുത്തിരുന്നു.

നിലവിലെ വേദികൾ, സർക്കാരിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നുമുള്ള പിന്തുണ, പ്രധാന കായിക മത്സരങ്ങൾ നടത്തിയിട്ടുള്ള പരിചയസമ്പത്ത്, അനുകൂല കാലാവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്താണ് ഫെബ്രുവരിയിൽ ബ്രിസ്ബേനെ ഒളിംപിക്സ് കമ്മിറ്റി സാധ്യതാ ന​ഗരമായി പ്രഖ്യാപിച്ചത്.

2018ലെ കോമൺവെൽത്ത് ​ഗെയിം​സിന് ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ് ലാൻഡ് വേദിയായിരുന്നു. 2024 ഒളിംപിക്സിന് പാരീസും 2028ലെ ഒളിംപിക്സിന് ലോസാഞ്ചൽസുമാണ് വേദിയാവുന്നത്.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

Australias Brisbane to host 2032 Olympic Games

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios