ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ബി. സായ് പ്രണീത് സെമിയില്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനം. നാല്‍പ്പത്തിയഞ്ച് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ ജപ്പാന്‍റെ ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീതിന്‍റെ തോല്‍വി. സ്‌കോര്‍: 18-21, 12-21. 

ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്‍ഡോനേഷ്യയുടെ സുഗിയാര്‍ട്ടോയെ മറികടന്നാണ് പ്രണീത് സെമിയിലെത്തിയത്. സ്കോര്‍: 21-12, 21-15. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് നേരത്തെതന്നെ പുറത്തായിരുന്നു.