ബാഴ്‌സലോണ: പ്രിയതാരം ലിയോണൽ മെസിയുടെ കളി നേരിൽകണ്ട് മലയാളി ബാഡ്‌മിന്റൺ താരം എച്ച് എസ് പ്രണോയ്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ഐബറിനെതിരായ മത്സരമാണ് പ്രണോയ് കണ്ടത്. മത്സരത്തിൽ മെസി ഹാട്രിക്ക് അടക്കം നാലുഗോൾ നേടിയത് പ്രണോയിക്ക് വിരുന്നാവുകയും ചെയ്തു. 

ബാഴ്‌സലോണ മാസ്റ്റേഴ്‌സ് ബാഡ്‌മിന്റൺ ടൂർണമെന്റിന് എത്തിയപ്പോഴാണ് പ്രണോയ് കാംപ് നൗവിലെത്തിയത്. ബാഡ്‌മിന്റൺ കോ‍ർട്ടിലെ നിരാശകൾ മറക്കുന്നത് ഫുട്ബോൾ കോർട്ടിലെ മെസി മാജിക് കണ്ടാണെന്ന് പ്രണോയ് വ്യക്തമാക്കി.

ലിയോണല്‍ മെസിയുടെ നാലടി മികവില്‍ ഐബറിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു മത്സരത്തില്‍ ബാഴ്‌സലോണ. നാല് കളിയിലെ ഗോള്‍വരള്‍ച്ചയ്‌ക്കായിരുന്നു നാല് ഗോളടിച്ച് ലിയോണല്‍ മെസിയുടെ മാസ് മറുപടി. ലീഗില്‍ ബാഴ്‌സലോണയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ജയത്തോടെ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ ലാ ലിഗയില്‍ ആദ്യസ്ഥാനത്തെത്തി. 

Read more: വിമര്‍ശനങ്ങള്‍ക്ക് ഹാട്രിക് ഗോളോടെ മെസിയുടെ മറുപടി; ഐബറിനെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം- വീഡിയോ കാണാം