രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് ബജ്റംഗ് പൂനിയയെയും വിനേഷ് ഫോഗട്ടിനെയും റസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു.

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് ബജ്റംഗ് പൂനിയയെയും വിനേഷ് ഫോഗട്ടിനെയും റസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു. ബജ്റംഗ് ഏഷ്യൻ ചാമ്പ്യനും വിനേഷ് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമാണ്. 

65 കിലോ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ബജ്റംഗ് കഴിഞ്ഞയാഴ്‌ചയാണ് ഏഷ്യൻ ചാമ്പ്യനായത്. ജക്കാർത്ത ഏഷ്യാഡിലും ഇരുപത്തിയഞ്ചുകാരനായ ബജ്റംഗ് സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഗുസ്‌തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട്.