ദില്ലി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. 65 കിലോ വിഭാഗത്തില്‍ ടോപ് സീഡും ഉറച്ച സുവര്‍ണപ്രതീക്ഷയുമായിരുന്ന ബജ്‌റംഗ് പൂനിയ സെമിഫൈനലില്‍ തോറ്റു. കസഖ് താരമാണ് പൂനിയയെ തോൽപ്പിച്ചത്. 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു. ഇരുവര്‍ക്കും വെങ്കലമെഡലിന് സാധ്യതയുണ്ട്. നാളെയാണ് വെങ്കലമെഡൽ പോരാട്ടം. 

തോറ്റെങ്കിലും ഇരുവര്‍ക്കും അടുത്ത വര്‍ഷത്തെ ടോക്യോ ഒളിംപിക്സിന് ക്വാട്ട ഉറപ്പിക്കാനായി. അതേസമയം വനിതാ വിഭാഗത്തില്‍ ഒളിംപിക് മെഡൽ ജേതാവായ സാക്ഷി മാലിക്കും ദിവ്യ കക്രാനും ആദ്യ റൗണ്ടിലേ പുറത്തായി.