ബാഴ്‌സലോണ: ബാഴ്‌സലോണ സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്. നാല്‍പ്പത്തിയഞ്ച് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ തായ്‌ലന്‍ഡിന്‍റെ ബുസാനന്‍ ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ തോല്‍പിച്ചത്. സ്‌കോര്‍: 20-22, 19-21. രണ്ടാം റൗണ്ടില്‍ യുക്രൈന്‍ താരം മരിയയെ തോല്‍പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. 21-10, 21-19 എന്നായിരുന്നു സ്‌കോര്‍. 

അതേസമയം മറ്റൊരു ഇന്ത്യന്‍ താരം സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍ തോറ്റു. തായ്‌ലന്‍ഡ് താരത്തോട് ഒരു മണിക്കൂറും മൂന്ന് മിനുറ്റും നീണ്ട പോരാട്ടത്തില്‍ 21-17, 17-21, 12-21 എന്ന സ്‌കോറിന് തോറ്റാണ് സമീര്‍ വര്‍മ മടങ്ങിയത്. പുരുഷ വിഭാഗത്തില്‍ അജയ് ജയറാം ക്വാര്‍ട്ടറിലെത്തി. മുപ്പത്തിയേഴ് മിനുറ്റ് നീണ്ട പ്രീ- ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്‍റെ തോമസ് റൗക്‌സലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 21-14, 21-15.