കണ്ണൂര്‍ എടൂര്‍ സ്വദേശിയും സ്‌പോർട്സ് കൗൺസിലിലെ പരിശീലകനുമായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടുന്നത്.
ഇന്ത്യന്‍ കായികതാരവും മലയാളികളുടെ അഭിമാനവുമായ ടിന്‍റു ലൂക്കയുടെ മനനസ്സമ്മതം കഴിഞ്ഞു. കണ്ണൂര്‍ എടൂര്‍ സ്വദേശിയും സ്‌പോർട്സ് കൗൺസിലിലെ പരിശീലകനുമായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടുന്നത്. ജനുവരി 11നാണ് ഇരുവരുടെയും വിവാഹം.
ഇരുവരുടെയും മനസ്സമ്മതത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തിരുന്നു. ചിത്രം സഹിതം മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും സന്ദര്‍ശിച്ചകാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിയാണ് ടിന്‍റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേളീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്.
പല വേദികളിൽ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സ്‌പോർട്സ് കൗൺസിലിന്റെ പനമ്പള്ളി നഗർ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.
മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യാന്തര കായിക താരമായ ടിന്റു ലൂക്കയുടെ മനസമ്മതം ആയിരുന്നു ഇന്ന്. കണ്ണൂര്‍ എടൂര്‍ സ്വദേശി അനൂപ് ജോസഫ് ആണ് വരന്‍. മുന്‍ ട്രിപ്പിള്‍ ജമ്പ് താരമാണ് അനൂപ്.
ചടങ്ങില്‍ പങ്കെടുത്ത് രണ്ടുപേര്‍ക്കും ആശംസകള്‍ നേര്‍ന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പേ തങ്ങളുടെ സ്വദേശമായ എടൂരില്‍ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങണമെന്ന ആഗ്രഹം രണ്ടുപേരും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. അവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു മറികടന്നത്.
