ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെന്ന് രാംമാധവ് ട്വിറ്ററില്‍ കുറിച്ചു 

ദില്ലി: ഫുട്ബോള്‍ താരവും ഹമറോ സിക്കിം പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റുമായ ബൈച്ചുങ് ബൂട്ടിയ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാവ് റാം മാധവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബൂട്ടിയയുമായി കൂടിക്കാഴ്ച നടത്തിയെന്നും സിക്കിമിന്‍റെ ഭാവിയെക്കുറിച്ചും ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. 

Scroll to load tweet…