മോസ്കോ: ലോക വനിതാ ബോക്സിംഗില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിലെത്തിയതോടെയാണ് ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചത്. 48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ചിച്ചാണ് മ‍ഞ്ജു റാണി സെമി ഉറപ്പിച്ചത്. സ്കോര്‍ 4-1.

സെമിയിലെത്തിയതോടെ വെങ്കല മെഡല്‍ ഉറപ്പിക്കാനും മഞ്ജുവിനായി. ഇതാദ്യമായാണ് മഞ്ജു റാണി ലോക ബോക്സിംഗില്‍ സെമിയിലെത്തുന്നത്. ആറു തവണ ലോക ചാമ്പ്യനായിട്ടുള്ള ഇന്ത്യയുടെ മേരി കോമും 51 കിലോ ഗ്രാം വിഭാഗത്തില്‍ സെമിയിലെത്തി മെഡലുറപ്പിച്ചിരുന്നു.

കൊളംബിയയുടെ വലെന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയും മെഡലും ഉറപ്പിച്ചത്. ലോക ബോക്സിംഗില്‍ എട്ടു മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് മേരി കോം.