ബ്യൂണസ് ഐറിസ്: ബ്യൂണസ് ഐറിസ് ചലഞ്ചര്‍ ടെന്നീസ് കിരീടം ഇന്ത്യയുടെ സുമിത് നാഗലിന്. ഫൈനലിൽ ലോക റാങ്കിംഗില്‍ 166-ാം സ്ഥാനത്തുള്ള ബാഗ്നിസിനെ നാഗല്‍ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 6-4, 6-2.

നാഗലിന്‍റെ കരിയറിലെ രണ്ടാം ചലഞ്ചര്‍ കിരീടമാണിത്. യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വിറപ്പിച്ച നാഗല്‍ ഈ ജയത്തോടെ ലോക റാങ്കിംഗിൽ 135-ാം സ്ഥാനത്തെത്തി. നാഗലിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. കഴിഞ്ഞയാഴ്‌ച 159-ാം സ്ഥാനത്തായിരുന്നു നാഗല്‍.