ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിൽ പി വി സിന്ധുവും സൈന നെഹ്‌വാളും പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഇരുവരുടെയും രണ്ടാം റൗണ്ട് മത്സരം ഇന്ന് നടക്കും. ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചിരുന്നു. അഞ്ചാം സീഡായ സിന്ധു തയ്‍വാൻ താരമായ പായ് യുപോയെ നേരിടും. 

പുരുഷൻമാരുടെ രണ്ടാം റൗണ്ടിൽ കെ ശ്രീകാന്ത് ഇന്ന് റഷ്യൻ താരവുമായി ഏറ്റുമുട്ടും. ലിൻ ഡാനെ അട്ടിമറിച്ച് മലയാളിതാരം എച്ച് എസ് പ്രണോയിയും കൊറിയൻ താരം ലീ ഡോംഗിനെ തോൽപിച്ച് സായ് പ്രണീതും ഇന്നലെ മൂന്നാം റൗണ്ടിൽ കടന്നിരുന്നു. ഇരുവർക്കും ഇന്ന് മത്സരമില്ല.