Asianet News MalayalamAsianet News Malayalam

ലോക ബാഡ്‌മിന്റണ്‍: അട്ടിമറി വിജയവുമായി സിന്ധു സെമിയില്‍

ആദ്യ ഗെയിം കൈവിട്ടശേഷം ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടു മൂന്നും ഗെയിമുകള്‍ സ്വന്തമാക്കിയാണ് സിന്ധു ജയിച്ചു കയറിയത്. മത്സരം ഒരു മണിക്കൂറും 11 മിനിട്ടും നീണ്ടു.

BWF World Championships: PV Sindhu beat Tai Tzu Ying, enters semis
Author
Basel, First Published Aug 23, 2019, 6:50 PM IST

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. ലോക ഒന്നാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ രണ്ടാം സീഡുമായ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെതിരെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു അഞ്ചാം സീഡായ സിന്ധുവിന്റെ വിജയം. സ്കോര്‍ 12-21 23-21 21-19.

ആദ്യ ഗെയിം കൈവിട്ടശേഷം ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടു മൂന്നും ഗെയിമുകള്‍ സ്വന്തമാക്കിയാണ് സിന്ധു ജയിച്ചു കയറിയത്. മത്സരം ഒരു മണിക്കൂറും 11 മിനിട്ടും നീണ്ടു. സെമിയിലെത്തിയതോടെ സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം മെഡലുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണിലും ഫൈനലിലെത്തിയ സിന്ധു വെള്ളി മെഡില്‍ നേടിയിരുന്നു. അതിന് മുമ്പ് രണ്ട് തവണ സെമിയിലെത്തിയ സിന്ധു വെങ്കല മെഡലും സ്വന്തമാക്കി.

തായ് സു യിംഗിനെതിരെ കളിച്ചതില്‍ സിന്ധുവിന്റെ നാലാം ജയമാണിത്. പത്തു തവണ വിജയം തായ് സു യിംഗിനൊപ്പമായിരുന്നു. 2016ലെ റിയോ ഒളിംപിക്സില്‍ യിംഗിനെ കീഴടിക്കായണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ചൈനയുടെ ചെന്‍ യു ഫേ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്ഫെല്‍ഡ് മത്സരവിജയികളെയാവും സിന്ധു ശനിയാഴ്ച നടക്കുന്ന സെമിയില്‍ നേരിടുക.

Follow Us:
Download App:
  • android
  • ios