ചെസ് ലോകകപ്പില്‍ മലയാളി താരം നിഹാല്‍ സരിന്‍ മൂന്നാം റൗണ്ടിലെത്തുമോയെന്ന് ഇന്നറിയാം. രണ്ടാം റൗണ്ടിൽ നിഹാല്‍ സരിനും അസര്‍ബൈജാന്‍ താരം എൽതാജ് സഫര്‍ലിയും തമ്മിലുള്ള ടൈബ്രേക്കര്‍ പോരാട്ടം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു.