ചൈന ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിൽ. മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ ആണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: 21-18, 21-12.
 
ഇന്ത്യൻ താരം സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു .തായ്‍ലൻഡിന്‍റെ ഓങ്ബാം റുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്. സ്‌കോര്‍: 21-10, 21-17. തുടർച്ചയായി രണ്ടാം തവണയാണ് തായ്‍ലന്റ് താരത്തോട് സൈന പരാജയപ്പെടുന്നത്. 

മിക്‌സഡ് ഡബിൾസിൽ സാത്വിക് സായ് രാജ്, അശ്വനി പൊന്നപ്പ സഖ്യം ഇന്തോനേഷ്യൻ ജോഡിയെ തോൽപ്പിച്ചു.