ഷാംഗ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്‍ഡോനേഷ്യയുടെ ആന്തണി ജിന്‍റിംഗിനോട് തോറ്റ് പ്രണീത് പുറത്തായി. ഒന്നിനെതിരെ രണ്ട് ഗെയിമകള്‍ക്കായിരുന്നു പ്രണീതിന്റെ തോല്‍വി. സ്കോര്‍ 21-16, 6-21, 16-21.

ആദ്യ ഗെയിം നേടി പ്രതീക്ഷ നല്‍കിയ പ്രണീതിന് അടുത്ത രണ്ട് ഗെയിമുകളിലും ആ മികവ് നിലനിര്‍ത്താനായില്ല. ഇന്ത്യയുടെ പി കശ്യപിനെ വീഴ്ത്തിയാണ് ആന്തണി ക്വാര്‍ട്ടറിലെത്തിയത്.

ഇന്നലെ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധുവും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളും ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തായി.