Asianet News MalayalamAsianet News Malayalam

ലോക ബാഡ്മിന്‍റണിന്‍റെ നെറുകയില്‍ ചുംബിച്ച സിന്ധുവിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും

CM Pinarayi Vijayan congratulate pv sindhu
Author
Thiruvananthapuram, First Published Aug 25, 2019, 8:16 PM IST

തിരുവനന്തപുരം: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തറപറ്റിച്ച് കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേടിയ സിന്ധു രാജ്യത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം മഹത്തരമാണെന്നും കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും പിണറായി ആശംസിച്ചു. ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും.

 

 

എം എം മണിയടക്കമുള്ള മന്ത്രിമാരും സിന്ധുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്

 

 

 

Follow Us:
Download App:
  • android
  • ios