അടുത്ത ഒളിംപിക്സിന് വേദിയാകേണ്ടതും ജപ്പാനിലെ ടോക്യോ നഗരമാണ്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത നേടാമെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ കണക്കുകൂട്ടൽ

ദില്ലി: ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ജപ്പാനില്‍ മാര്‍ച്ച് 15നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങേണ്ടിയിരുന്നത്. ഇതിനായി ഇന്ത്യ 13 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. 

അടുത്ത ഒളിംപിക്സിന് വേദിയാകേണ്ടതും ജപ്പാനിലെ ടോക്യോ നഗരമാണ്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത നേടാമെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ കണക്കുകൂട്ടൽ. ഇതിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. അതേസമയം ഒളിംപിക്സ് തന്നെ മാറ്റിവയ്‌ക്കേണ്ടി വരുമോ എന്ന പേടിയും നിലനിൽക്കുന്നുണ്ട്.