ദില്ലി: ഡേവിസ് കപ്പ് ടെന്നിസിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്‍റെ വേദി എവിടെയാകണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. വിഷയത്തിൽ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു പറഞ്ഞു.

അടുത്ത മാസം 14 മുതൽ പാകിസ്ഥാനിലെ ഇസ്ലമാബാദിലാണ് മത്സരം നടത്തേണ്ടത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ നിഷ്‌പക്ഷവേദിയിലേക്ക് മത്സരം മാറ്റണമെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

രണ്ട് രാജ്യങ്ങള്‍ മാത്രം മത്സരിക്കുന്ന പരമ്പരകളുടെ കാര്യത്തിൽ മാത്രമേ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതുള്ളൂ എന്നാണ് കായികമന്ത്രാലയത്തിന്‍റെ നിലപാട്.