പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് ജയം(3-0). ലിയാണ്ടര്‍ പേയ്‌സ്- ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യവും വിജയിച്ചതോടെയാണിത്. വെറ്ററന്‍ താരമായ പേയ്‌സിന്‍റെ നാല്‍പ്പത്തിനാലാം ഡബിള്‍സ് വിജയമാണിത്. ആദ്യ ദിവസം രണ്ട് സിംഗിള്‍സിലും ജയിച്ച ഇന്ത്യ 2-0ന് മുന്നിലായിരുന്നു.