Asianet News MalayalamAsianet News Malayalam

വെങ്കലപ്പോരില്‍ ദീപക് പുനിയക്ക് പരാജയം; ഗുസ്തിയില്‍ ഇന്ത്യക്ക് രവികുമാറിന്റെ ഒരു മെഡല്‍ മാത്രം

കടുത്ത പ്രതിരോധം പുറത്തെടുത്ത അമൈന്‍ 4-2നാണ് ദീപകിനെ തോല്‍പ്പിച്ചത്. നേരത്തെ 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവുകുമാര്‍ വെള്ളി നേടിയിരുന്നു.

Deepak Punia lost to Amine in 86kg Wrestling
Author
Tokyo, First Published Aug 5, 2021, 5:12 PM IST

ടോക്യോ: പുരുഷ വിഭാഗം 86 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം ദീപക് പുനിയയ്ക്ക് നാലാം സ്ഥാനം മാത്രം. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. കടുത്ത പ്രതിരോധം പുറത്തെടുത്ത അമൈന്‍ 4-2നാണ് ദീപകിനെ തോല്‍പ്പിച്ചത്. നേരത്തെ 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവുകുമാര്‍ വെള്ളി നേടിയിരുന്നു.

റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവികുമാറിനെ തോല്‍പ്പിച്ചത്. രണ്ട് തവണ ലോക  ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ  7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു.

ഇതിനിടെ രണ്ട് പോയിന്റ് സ്വന്തമാക്കിയ രവികുമാര്‍ ചെരുത്തു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നേരത്തെ നൂറിസ്ലാം സനയേവിനെ തോല്‍പ്പിച്ചായിരുന്നു രവുകുമാര്‍ ഫൈനലില്‍ കടന്നിരുന്നുത്. 

ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്‌സിംഗില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.

Follow Us:
Download App:
  • android
  • ios