ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെ‍ഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ ദിപ കർമാകർ ഇന്ന് ഫൈനലിന് ഇറങ്ങുന്നു. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദിപ ഫൈനലിൽ കടന്നത്. റിയോ ഒളിംപിക്സിൽ നാലാം സ്ഥാനത്ത് എത്തിയ ദിപ ലോകകപ്പിൽ ഏറ്റവും പ്രയാസമേറിയ വോൾട്ടാണ് നടത്തിയത്. 

യോഗ്യതാ റൗണ്ടിൽ അമേരിക്കയുടെ ജെയ്ഡ് കാരേയും മെക്സിക്കോയുടെ അലെക്സ് മൊറേനോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടന്നത്.