ഡബ്ല്യൂ ഡബ്ല്യൂ ഇയിലും ആക്ഷന്‍ സിനിമകളിലും സൂപ്പര്‍ താരമാണ് 'ദ് റോക്ക്' എന്ന് വിളിപ്പേരുള്ള ഡ്വെയ്‌ന്‍ ജോണ്‍സണ്‍ 

ഹവായ്: ദീര്‍ഘകാല പ്രണയിനി ലോറന്‍ ഹാഷിയാനെ വിവാഹം ചെയ്ത് ഡബ്ല്യൂ ഡബ്ല്യൂ ഇ- ചലച്ചിത്ര സൂപ്പര്‍ താരം ഡ്വെയ്‌ന്‍ ജോണ്‍സണ്‍. ഹവായിലെ സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. റസലിംഗ് ആരാധകരുടെ പ്രിയങ്കരനായ 'ദ് റോക്ക്' ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 

റോക്കിന് 47ഉം ലോറന് 34 വയസുമാണ് പ്രായം. ഇരുവര്‍ക്കും ആദ്യ കുട്ടി 2015ലും രണ്ടാം മകള്‍ 2018ലും പിറന്നു. ദ് ഗെയിം പ്ലാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2006ല്‍ കണ്ടുമുട്ടിയ ഇരുവരും 2008 മുതല്‍ പ്രണയത്തിലായിരുന്നു. ആദ്യ ഭാര്യ ഡാനി ഗാര്‍സിയയുമായുള്ള വിവാഹബന്ധം 2007ല്‍ റോക്ക് വേര്‍പെടുത്തിയിരുന്നു. 

View post on Instagram