ആദ്യ സെറ്റ് കൈവിട്ട എലേന രണ്ടാം സെറ്റ് നേടി ശക്തമായി തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ ജാബ്യുറിനെ ബ്രേക്ക് ചെയ്ത് മുന്‍തൂക്കം നേടി. എന്നാല്‍ പിന്നീട് ആറാം ഗെയിമില്‍ മൂന്ന് ബ്രേക്ക് പോയന്‍റുകള്‍ അതിജീവിച്ച എലേന നാലാം ഗെയിം നേടിയതോടെ ജാബ്യുറിന് തിരിച്ചുവരവ് ബുദ്ധിമുട്ടായി.

ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രനേട്ടവുമായി കസ്ഖ്സ്ഥാന്‍ താരം എലേന റെബക്കിന. ആവേശപ്പോരാട്ടം കണ്ട വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യുറിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ വീഴ്ത്തിയാണ് റെബക്കിനയുടെ കിരീടനേട്ടം. സ്കോര്‍- 3-6, 6-2, 6-2. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ കസ്ഖ്സ്ഥാന്‍ താരമാണ് എലേന.

Scroll to load tweet…

ആദ്യ സെറ്റ് കൈവിട്ട എലേന രണ്ടാം സെറ്റ് നേടി ശക്തമായി തിരിച്ചുവന്നു. നിര്‍ണായക മൂന്നാം സെറ്റില്‍ ജാബ്യുറിനെ തുടക്കത്തിലെ ബ്രേക്ക് ചെയ്ത് എലേന മുന്‍തൂക്കം നേടി. പിന്നീട് ആറാം ഗെയിമില്‍ മൂന്ന് ബ്രേക്ക് പോയന്‍റുകള്‍ അതിജീവിച്ച എലേന നാലാം ഗെയിമും നേടിയതോടെ ജാബ്യുറിന് തിരിച്ചുവരവ് അസാധ്യമായി.

ലോക രണ്ടാം നമ്പര്‍ താരമായ ജാബ്യുറിന് വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ താരമെന്ന നേട്ടമാണ് കൈയകലത്തില്‍ നഷ്ടമായത്. ആദ്യ സെറ്റിലെ മൂന്നാം ഗെയിമില്‍ തന്നെ എലേനയെ ബ്രേക്ക് ചെയ്ത ജാബ്യുര്‍ ആധിപത്യം നേടി. ആദ്യ സെറ്റ് അനായാസം കൈക്കലാക്കിയ ജാബ്യുറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എലേന രണ്ടാം സെറ്റില്‍ പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ ജാബ്യുറിനെ ബ്രേക്ക് ചെയ്ത എലേന മുന്നിലത്തി.

Scroll to load tweet…