മാഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയത്തോടെ തുടക്കം. കസഖ് ക്ലബ്ബായ എഫ്.സി അസ്താനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 73- മിനുറ്റിലാണ് ഗോൾ പിറന്നത്. ഹോസെ മൗറീഞ്ഞോ പരിശീലകനായിരുന്നപ്പോള്‍ യുണൈറ്റഡ‍് യൂറോപ്പാ ലീഗ് ജയിച്ചിരുന്നു. 

യൂറോപ്പാ ലീഗില്‍  ആഴ്സനലിനും ഗംഭീര തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐന്‍ട്രാക്റ്റിനെ മറുപടിയില്ലാത്ത 3 ഗോളിന് ആഴ്സനല്‍ തകര്‍ത്തു. ആദ്യ പകുതിയിൽ ഒരു ഗോളിന് ആഴ്സനല്‍ മുന്നിലായിരുന്നു. 38ആം മിനിറ്റില്‍ ജോ വില്ലോക്കാണ് ആദ്യഗോള്‍ നേടിയത്. 85ആം മിനിറ്ററില്‍ ബുകായോ സാക്കയും , 87ആം മിനിറ്റില്‍ പീയറി ഔബമെയാങും
ആഴ്സനല്‍ ഗോള്‍പ്പട്ടിക തികച്ചു.