ബ്യൂണസ് അയേഴ്സ്: ടെന്നീസ് കോര്‍ട്ടിലിറങ്ങിയാല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഫെഡറര്‍ എപ്പോഴും പിശുക്ക് കാട്ടിയിട്ടില്ല. കിരീടം നേടുമ്പോഴുള്ള ഫെഡററുടെ കരച്ചില്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്.

ബ്യൂണസ് അയേഴ്സില്‍ സാഷാ സ്വരേവിനെതിരെ നടന്ന ടൂര്‍ മാച്ചിനിടെ ഗ്യാലറിയില്‍ ഇരുന്ന ഒരു ആരാധകന്‍ ഫെഡററോട് ഒരു ചിത്രത്തിനായി ഒന്ന് പോസ് ചെയ്യാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അനങ്ങാതെ നിന്നാല്‍ നല്ലൊരു ചിത്രമെടുക്കാമായിരുന്നു എന്നായിരുന്നു ഫെഡററോട് ആരാധകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പിന്നീട് കോര്‍ട്ടില്‍ സംഭവിച്ചത്, പൂ ചോദിച്ച ആരാധകന് പൂക്കാലം കിട്ടിയപോലത്തെ കാര്യങ്ങളാണ്. ഒരു പോസ് ചോദിച്ച ആരാധകന് അനവധി പോസുകളാണ് ഫെഡറര്‍ സമ്മാനിച്ചത്.