കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ഡൊമിനിക് തീമിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റാണ് ഫെഡറര്‍ പുറത്തായത്.

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ മാഡ്രിഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ഡൊമിനിക് തീമിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റാണ് ഫെഡറര്‍ പുറത്തായത്. സ്‌കോര്‍ 6-3, 6-7, 4-6. സെമിയില്‍ നോവാക് ദ്യോക്കോവിച്ചാണ് തീമിന്റെ എതിരാളി. 

മാഡ്രിഡില്‍ ആദ്യ സെറ്റ് ഫെഡറര്‍ അനായാസം നേടി. എന്നാം സെറ്റില്‍ തീം മത്സരത്തിലേക്ക് തിരിച്ചെത്തി. ടൈബ്രേക്ക് നീണ്ട സെറ്റില്‍ തീം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തീമിന് മുന്‍ ചാംപ്യന് ഉത്തരമുണ്ടായിരുന്നില്ല.