എപ്പോഴും വിവാദങ്ങളുടെ തോഴനാണ് മുന്‍ അമേരിക്കന്‍ പ്രൊഫഷനല്‍ ബോക്‌സര്‍ മൈക്ക് ടൈസണ്‍. റിങ്ങിലും പുറത്തും അദ്ദേഹത്തിന് സുഖകരമായ ജീവിതമായിരുന്നില്ല. മാനഭംഗ കേസ്, അനധികൃതമായി ലഹരി മരുന്ന് കൈവശം വെക്കല്‍... എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിനെതിരായ കേസുകള്‍. 

കാലിഫോര്‍ണിയ: എപ്പോഴും വിവാദങ്ങളുടെ തോഴനാണ് മുന്‍ അമേരിക്കന്‍ പ്രൊഫഷനല്‍ ബോക്‌സര്‍ മൈക്ക് ടൈസണ്‍. റിങ്ങിലും പുറത്തും അദ്ദേഹത്തിന് സുഖകരമായ ജീവിതമായിരുന്നില്ല. മാനഭംഗ കേസ്, അനധികൃതമായി ലഹരി മരുന്ന് കൈവശം വെക്കല്‍... എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിനെതിരായ കേസുകള്‍. 

എന്നാല്‍ ഇപ്പോള്‍ ധാരാളം പണവും സമയവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കച്ചവടവും തുടങ്ങാം എന്നതിന് ഉദാഹരമാവുകയാണ് ടൈസണ്‍. അദ്ദേഹം തുടങ്ങുന്നത് വ്യത്യസ്തമായ ഒരു ബിസിനസാണ്. 407 ഏക്കര്‍ സ്ഥലത്ത് ഒരു കഞ്ചാവ് റിസോര്‍ട്ട്. 2016ല്‍ സ്ഥാപിച്ച ടൈസണ്‍ ഹോളിസ്റ്റിക് ഹോള്‍ഡിങ്‌സിന്റെ കീഴിലാണ് പുതിയ റിസോര്‍ട്ടും ആരംഭിക്കുന്നത്.

ടൈസണ്‍ യൂണിവേഴ്‌സിറ്റിയെന്ന പേരില്‍ ഒരു സ്ഥാപനവും ഇവിടെ സ്ഥാപിക്കും. കഞ്ചാവ് ചെടിയുടെ പരിചരണവും എങ്ങനെ വളര്‍ത്തണമെന്ന സാങ്കേതിക വശങ്ങളുമാണ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുക. കൃഷിയുമായി ബന്ധപ്പെട്ട വിവിധ റിസര്‍ച്ചുകള്‍ക്കും യൂണിവേഴ്‌സിറ്റി ഉപയോഗിക്കുമെന്ന് ടൈസണ്‍ പറഞ്ഞു. 

View post on Instagram

കാലിഫോര്‍ണിയയില്‍, ഡെസേര്‍ട്ട് ഹോട്ട് സ്പ്രിങ്‌സ് എന്ന പ്രദേശത്ത് കഞ്ചാവ് റിസോര്‍ട്ടിന്റെ ജോലികള്‍ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. നിയമപ്രകാരം റിസോര്‍ട്ടില്‍ എവിടെയും കഞ്ചാവ് ഉപയോഗിക്കാം. എന്നാല്‍ ആവശ്യക്കാര്‍ക്ക് പുറത്തേക്ക് വാങ്ങിക്കൊണ്ടു പോവാന്‍ അനുവാദമില്ല. അടുത്തിടെ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്‍ ടൈസന്റെ കഞ്ചാവ് റിസോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു. ടൈസണ്‍ അദ്ദേഹത്തിന് കഞ്ചാവ് സമ്മാനമായി നല്‍കുകയും ചെയ്തു. 

View post on Instagram

View post on Instagram
View post on Instagram
View post on Instagram