മറീന ബേ: ഫോര്‍മുല വൺ കാറോട്ട സീസണിലെ സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിൽ ഇന്ന് കിരീടപ്പോരാട്ടം. ഫെരാരിയുടെ ചാള്‍സ് ലെക്‌ലെര്‍ക് ആണ് പോള്‍ പൊസിഷനില്‍. തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍പ്രീയിലാണ് ലെക്‌ലെര്‍ക് പോള്‍ പൊസിഷനിലെത്തുന്നത്. മെഴ്‌സിഡസിന്‍റെ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമിൽട്ടണെ ലെക്‌ലെര്‍ക് പിന്തള്ളി. 

ബെൽജിയത്തിലും ഇറ്റലിയിലും മുന്‍നിരയിൽ മത്സരം തുടങ്ങിയ ലെക്‌ലെര്‍ക് ജയിച്ചിരുന്നു. സെബാസ്റ്റ്യന്‍ വെറ്റലും മാക്‌സ് വെഴ്സ്റ്റാപ്പനും ആണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ. സീസണിൽ ഹാമില്‍ട്ടൺ ആണ് നിലവില്‍ മുന്നിൽ.