Asianet News MalayalamAsianet News Malayalam

ഫെഡററും നദാലും ഫ്രഞ്ച് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടം തേടുന്ന ഫെഡറര്‍ കാസ്പര്‍ റുഡ്ഡിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നാലാം റൗണ്ട് ഉറപ്പിച്ചത്. സ്കോര്‍ 6-3 6-1 7-6 (10-8). നാലാം റൗണ്ടിലെത്തിയതോടെ മറ്റൊരു ചരിത്രനേട്ടവും ഫെഡറര്‍ സ്വന്തമാക്കി. 1

French Open 2019 Roger Federer and Rafael Nadal into fourth round
Author
Paris, First Published May 31, 2019, 11:33 PM IST

പാരീസ്: റാഫേല്‍ നദാലും റെജര്‍ ഫെഡററും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം നാലാം റൗണ്ടിലെത്തി. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഫ്രഞ്ച് ഓപ്പണില്‍ പന്ത്രണ്ടാം കിരീടം തേടുന്ന നദാല്‍ നാലാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍ 6-1 6-3 4-6 6-3 .

ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടം തേടുന്ന ഫെഡറര്‍ കാസ്പര്‍ റുഡ്ഡിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നാലാം റൗണ്ട് ഉറപ്പിച്ചത്. സ്കോര്‍ 6-3 6-1 7-6 (10-8). നാലാം റൗണ്ടിലെത്തിയതോടെ മറ്റൊരു ചരിത്രനേട്ടവും ഫെഡറര്‍ സ്വന്തമാക്കി. 1991ല്‍ ജിമ്മി കോണേഴ്സ് യുഎസ് ഓപ്പണ്‍ നാലാം റൗണ്ടിലെത്തിയശേഷം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് 37കാരനായ ഫെഡററെ തേടിയെത്തിയത്.

ഇതിനൊപ്പം 400 ഗ്രാന്‍സ്ലാം മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും മൂന്നാം സീഡായ ഫെഡറര്‍ സ്വന്തമാക്കി. 2015നുംശേഷം ഇതാദ്യമായാണ് ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍(20) നേടിയിട്ടുള്ള ഫെഡറര്‍ക്ക് 2009ല്‍ മാത്രമാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടാനായത്.

Follow Us:
Download App:
  • android
  • ios