Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പൺ: ജയത്തോടെ നദാൽ തുടങ്ങി, ആന്ദ്രെ റുബലെവ് പുറത്ത്; ക്വിറ്റോവ പിൻമാറി

ഫ്രഞ്ച് ഓപ്പണിൽ കളിച്ച 103 മത്സരങ്ങളിൽ നദാലിന്റെ 101-ാം ജയമാണിത്. 2016ലെ മൂന്നാം റൗണ്ട് തോൽവിക്കുശേഷം ഫ്രഞ്ച് ഓപ്പണിൽ നേടുന്ന തുടർച്ചയായ 29-ാം ജയവും.

 

French Open 2021: Rafael Nadal progresses,Rublev beaten in five-set thriller
Author
Paris, First Published Jun 1, 2021, 11:19 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. പുരുഷ വിഭാ​ഗം സിം​ഗിളൾസ് ആദ്യ റൗണ്ടിൽ ഡൊമനിക് തീം പുറത്തായതിന് പിന്നാലെ ഏഴാം സീഡ് ആന്ദ്രെ റുബലെവിന് ആദ്യ റൗണ്ടിൽ അടിതെറ്റി. ജർമൻ താരം ജാൻ നെലാർഡ് സ്ട്രഫ് ആണ് റുബലെവിനെ അഞ്ച് സെറ്റ് ത്രില്ലറിൽ അട്ടിമറിച്ചത്. സ്കോർ 6-3, 7-6 (6), 4-6, 3-6, 6-4.

French Open 2021: Rafael Nadal progresses,Rublev beaten in five-set thrillerഅതേസമയം, റോളം​ഗ് ​ഗാരോസിൽ പതിനാലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റാഫേൽ നദാൽ ആദ്യ റൗണ്ടിൽ ജയത്തോടെ തുടങ്ങി. 21കാരൻ അലക്സി പോപ്പിറിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ ജയം. സ്കോർ 6-3, 6-2, 7-6. മൂന്നാം സെറ്റിൽ പോപ്പിറിൻ 2-5ന്റെ ലീഡെടുത്തെങ്കിലും ടൈ ബ്രേക്കറിലെത്തിച്ച നദാൽ സെറ്റും മത്സരവും സ്വന്തമാക്കി.

ഫ്രഞ്ച് ഓപ്പണിൽ കളിച്ച 103 മത്സരങ്ങളിൽ നദാലിന്റെ 101-ാം ജയമാണിത്. 2016ലെ മൂന്നാം റൗണ്ട് തോൽവിക്കുശേഷം ഫ്രഞ്ച് ഓപ്പണിൽ നേടുന്ന തുടർച്ചയായ 29-ാം ജയവും.

വനിതാ വിഭാ​ഗത്തിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി പരിക്കിനെയും കടുത്ത പോരാട്ടത്തെയും അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. ബെർനാർഡ പെരക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകളിലായിരുന്നു ബാർട്ടിയുടെ ജയം. സ്കോർ-6-4, 3-6, 6-2.

French Open 2021: Rafael Nadal progresses,Rublev beaten in five-set thrillerവനിതാ വിഭാ​ഗത്തിൽ രണ്ട് തവണ ​ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള ചെക്ക് താരം പെട്ര ക്വിറ്റോവ കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് പിൻമാറി. ആദ്യ റൗണ്ടിൽ ​ഗ്രീറ്റ് മിന്നനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തിയ ക്വിറ്റോവക്ക് എലേന വെസ്നീന ആയിരുന്നു എതിരാളി. ക്വിറ്റോവ പിൻമാറിയതോടെ എലേനക്ക് ബൈ ലഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios