Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണ്‍: ഫെഡററും മെദ്‌വദേവും രണ്ടാം റൗണ്ടില്‍, വനിതകളില്‍ മുന്‍ ചാംപ്യന്‍ പുറത്ത്

ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റോമിനെയാണ് മുന്‍ ചാംപ്യന്‍ തോല്‍പ്പിച്ചത്.
 

French Open 2021, Roger Federer into the second round
Author
Paris, First Published May 31, 2021, 10:24 PM IST

പാരിസ്: റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പരിക്കിന് ശേഷം ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റോമിനെയാണ് മുന്‍ ചാംപ്യന്‍ തോല്‍പ്പിച്ചത്. രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ്, യുഎസിന്റെ റില്ലീ ഒപെല്‍ക, 15-ാം സീഡ് കാസ്പര്‍ റൂഡ്, 18-ാം സീഡ് ജാനിക് സിന്നര്‍ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

ഇസ്റ്റോമിനെതിരെ അനായാസമായിരുന്നു ഫെഡററുടെ ജയം. 6-2, 6-4, 6-3 എന്ന സ്‌കോറിന് ജയിച്ചാണ് സ്വിസ് ഇതിഹാസം രണ്ടാം റൗണ്ട് ഉറപ്പാക്കിയത്. ഉസ്‌ബെക്കിന്റെ തന്നെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെയാണ് റഷ്യയുടെ മെദ്‌വദേവ് തോല്‍പ്പിച്ചത്. 3-6, 3-6, 5-7. ഒപെല്‍ക 6-3, 6-2, 6-4ന് സ്ലോവാക്യയുടെ ആന്ദ്രേ മാര്‍ട്ടിനെ തോല്‍പ്പിച്ചു. ഫ്രാന്‍സിന്റെ കാസ്പര്‍ പൈറേയ്‌ക്കെതിരെ 5-7, 6-2, 6-1, 7-6 ന്റെ ജയമാണ് റൂഡ് സ്വന്തമാക്കിയത്.

വനിതകളില്‍ സ്വിസ് താരം ബെലിന്‍ഡ ബെന്‍സിസ് രണ്ടാം റൗണ്ടിലെത്തി. 6-0, 6-3ന് പൊഡൊറോസ്‌കയെയാണ് ബെന്‍സിസ് തോല്‍പ്പിച്ചത്. നാലാം സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് യെലേന ഒസ്റ്റപെങ്കോയെയാണ് കെനിന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 6-3. എല്ലിസ് മെര്‍ട്ടന്‍സ്, ഇഗ സ്വിയറ്റെക് എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios