2013ൽ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത് കാണാന്‍ പാരീസിലെത്തിയ റൂഡിന്‍റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ(French Open 2022) ഫൈനൽ തുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കാസ്‌പര്‍ റൂഡിന്‍റെ(Casper Ruud) ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. 2013ൽ റാഫേല്‍ നദാല്‍(Rafael Nadal) ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത് കാണാന്‍ പാരീസിലെത്തിയ റൂഡിന്‍റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നദാലിന്‍റെ 13 ഫ്രഞ്ച് ഓപ്പൺ ഫൈനലുകളും ടിവിയിലോ അല്ലാതെയോ കണ്ടിട്ടുണ്ടെന്ന് റൂഡ് കഴിഞ്ഞ ദിവസം പറ‌ഞ്ഞിരുന്നു. 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും നോര്‍വെയുടെ കാസ്പര്‍ റൂഡും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം വൈകീട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. 36-ാം വയസിലാണ് കളിമണ്‍ കോര്‍ട്ടിലെ പതിനാലാം ഗ്രാന്‍സ്ലാം കിരീടത്തിനായി നദാല്‍ ഇറങ്ങുന്നത്. ഇരുപത്തിമൂന്നിന്‍റെ ചുറുചുറുക്കുമായി ആദ്യ ഫൈനലില്‍ കിരീടം സ്വപ്നം കണ്ടാണ് കാസ്പര്‍ റൂഡിന്‍റെ വരവ്. 

Scroll to load tweet…

ഇരുപത്തിയൊന്ന് ഗ്രാന്‍സ്ലാം കിരീടത്തിന്റെ തിളക്കമുള്ള നദാലിന്റെ അക്കാഡമിയില്‍ പരിശീലിക്കുന്ന റൂഡ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമാണ്. സെമിഫൈനലില്‍ നദാലിന്റെ എതിരാളി അലക്‌സാണ്ടാര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരമായി നദാല്‍ മാറിയിരുന്നു. ക്രൊയേഷ്യയുടെ മാരിന്‍ ചിലിച്ചിനെ തോല്‍പിച്ചാണ് റൂഡ് സ്വപ്നഫൈനലിലേക്ക് മുന്നേറിയത്. 

French Open : കളിമണ്‍ കോര്‍ട്ടിലെ 14-ാം ഗ്രാന്‍സ്ലാം നേട്ടത്തിന് നദാല്‍; കന്നി കിരീടം തേടി കാസ്പര്‍ റൂഡ്