വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സ്ലോൻ സ്റ്റീഫൻസിനെ തോല്‍പ്പിച്ച് സെമിയിലെത്തിയതിന് പിന്നാലെയാണ് കൊക്കോ ഗൗഫ് സാനിയാ സഖ്യത്തിനെതിരായ ഡബിള്‍സ് പോരാട്ടത്തിന് ഇറങ്ങിയത്.
പാരീസ്: ഫ്രഞ്ച് ഓപ്പൺ(French Open 2022) വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ, ചെക്ക് താരം ലൂസി ഹ്രാഡെക്ക(Sania Mirza-Lucie Hradecka) സഖ്യം മൂന്നാം റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ കൊക്കോ ഗൗഫ്-ജെസിക്ക പെഗുല സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ സഖ്യം തോറ്റത്. സ്കോർ 4-6, 3-6. ഇതോടെ വനിതകളിൽ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു. നേരത്തെ മിക്സഡ് ഡബിള്‍സില്‍ ഇവാന്‍ ഡോഡിഗിനൊപ്പം ഇറങ്ങിയ സാനിയ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സ്ലോൻ സ്റ്റീഫൻസിനെ തോല്‍പ്പിച്ച് സെമിയിലെത്തിയതിന് പിന്നാലെയാണ് കൊക്കോ ഗൗഫ് സാനിയാ സഖ്യത്തിനെതിരായ ഡബിള്‍സ് പോരാട്ടത്തിന് ഇറങ്ങിയത്. ആദ്യ സെറ്റില്‍ 3-5ന് പിന്നിലായിപ്പോയ സാനിയാ സഖ്യത്തിന് ഗൗഫ് സഖ്യത്തിനെതിരെ നിര്‍മായക ബ്രേക്ക് പോയന്‍റ് ലഭിച്ചെങ്കിലും അത് മുതലാക്കി സെറ്റില്‍ തിരിച്ചുവരാനായില്ല.
രണ്ടാം സെറ്റില്‍ തുടക്കത്തിലെ ഗൗഫ് സഖ്യത്തെ ബ്രേക്ക് ചെയ്ത് 2-0 ലീഡ് എടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ഗൗഫ്-പെഗുല സഖ്യം 2-2ന് ഒപ്പമെത്തി. പിന്നീട് സാനിയ-ഹാഡ്രെക്ക സഖ്യത്തിന് തിരിച്ചുവരവിന് അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി. പുരുഷ ഡബിൾസ് സെമിയിലെത്തിയ രോഹൻ ബൊപ്പണ്ണ - മിഡിൽകൂപ്പ് സഖ്യത്തിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ. നാളെയാണ് പുരുഷ ഡബിള്‍സ് പോരാട്ടം.
കൗമാര വിസ്മയമായി കോക്കോ ഗൗഫ്
വനിതാ സിംഗിംൾസിൽ അമേരിക്കൻ കൗമാര താരം കൊക്കോ ഗൗഫ്, ഇറ്റാലിയൻ താരം മാർട്ടിന ട്രവിസാൻ എന്നിവർ സെമിയിൽ കടന്നു. ആദ്യമായാണ് ഇരുവരും ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്നത്. പതിനെട്ടുകാരിയായ ഗൗഫ് നാട്ടുകാരിയായ സ്ലോൻ സ്റ്റീഫൻസിനെയാണ് തോൽപ്പിച്ചത്. സ്കോർ 7-5, 6-2. 2018ൽ കൊക്കോ ഗൗഫ് ഫ്രഞ്ച് ഓപ്പൺ ജൂനിയർ ചാംപ്യനായിട്ടുണ്ട്. ട്രവിസാൻ ലൈല ഫെർണാണ്ടസിനെയാണ് മറികടന്നത്. സ്കോർ 6-2,6-7,6-3.
