ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്(ജിഐ-പികെഎൽ) ഇന്നലെ രാവിലെ ഹരിയാന കായിക മന്ത്രി ഗൗരവ് ഗൗതം ഉദ്ഘാടനം ചെയ്തു.
ഗുരുഗ്രാം:ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന്‍റെ ഉദ്ഘാടന ദിന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ജയത്തുടക്കമിട്ട് പഞ്ചാബി ടൈഗേഴ്‌സും ഹരിയാൻവി ഷാർക്‌സും മറാത്തി വൾച്ചേഴ്സും.
ഉദ്ഘാടനപ്പോരില്‍ ടൈഗേഴ്‌സ്

ഹൈ സ്കോറിംഗ് ത്രില്ലറിൽ പാന്തേഴ്സിനെ മറികടന്ന് ഷാർക്ക്സ്
അത്യുഗ്രൻ ത്രില്ലറായിരുന്ന രണ്ടാമത്തെ മത്സരത്തില്‍ ഹരിയാൻവി ഷാർക്സ് തെലുങ്ക് പാന്തേഴ്സിനെ 47-43 എന്ന സ്കോറിന് പരാജയപ്പെടുത്തി. റെയ്ഡുകളിലും ടാക്കിളുകളിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ നാല് അധിക പോയന്‍റുകളുടെയും കളി മാറ്റിമറിച്ച സൂപ്പർ റെയ്ഡിന്‍റെയും സഹായത്തോടെ ഷാർക്സ് മുന്നേറി. പാന്തേഴ്സ് നാല് സൂപ്പർ ടാക്കിളുകളുമായി തിരിച്ചടിച്ചു, പക്ഷേ ഷാർക്സ് വിജയം നേടുന്നത് തടയാൻ അത് പര്യാപ്തമായിരുന്നില്ല.
ഭോജ്പുരി ലെപ്പേർഡ്‌സിനെ മലര്‍ത്തിയടിച്ച് വള്‍ച്ചേഴ്സ്
അവസാന മത്സരത്തിൽ മറാത്തി വൾച്ചേഴ്‌സ് ഭോജ്പുരി ലെപ്പേർഡ്‌സിനെ 42-21 എന്ന സ്കോറിന് തകർത്തു. വൾച്ചേഴ്‌സ് പ്രതിരോധത്തിൽ ആധിപത്യം പുലര്‍ത്തി 22 ടാക്കിൾ പോയന്‍റുകളും അഞ്ച് സൂപ്പർ ടാക്കിളുകളും നേടി മത്സരം അനുകൂലമാക്കി. മത്സരത്തിലുടനീളം ഭോജ്പുരി ലെപ്പേർഡ്‌സിന് താളം കണ്ടെത്താൻ കഴിഞ്ഞില്ല.
ഗുരുഗ്രാമിൽ ജിഐ-പികെഎൽ ഉദ്ഘാടനം ചെയ്തു
നേരത്തെ ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്(ജിഐ-പികെഎൽ) ഇന്നലെ രാവിലെ ഹരിയാന കായിക മന്ത്രി ഗൗരവ് ഗൗതം ഉദ്ഘാടനം ചെയ്തു. ഹരിയാന സർക്കാരിന്‍റെ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡി. സുരേഷ്, ഹോളിസ്റ്റിക് ഇന്റർനാഷണൽ പ്രവാസി സ്പോർട്സ് അസോസിയേഷൻ (എച്ച്ഐപിഎസ്എ) പ്രസിഡന്‍റും വേൾഡ് കബഡിയുടെ ആക്ടിംഗ് പ്രസിഡന്‍റുമായ കാന്തി ഡി. സുരേഷ്, അശോക് ദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ആഗോള ഫ്രാഞ്ചൈസി അധിഷ്ഠിത ടൂർണമെന്‍റായ 13 ദിവസം നീണ്ടു നില്‍ക്കുന്ന കബഡി ലീഗ് ഏപ്രിൽ 30 ന് അവസാനിക്കും. ലീഗ് ഘട്ടം ഏപ്രിൽ 27 വരെ തുടരും, തുടർന്ന് ഏപ്രിൽ 28 ന് പുരുഷ സെമിഫൈനലുകളും ഏപ്രിൽ 29 ന് വനിതാ സെമിഫൈനലുകളും നടക്കും.
വനിതാ മത്സരങ്ങൾ ഇന്ന് മുതല്‍
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രാതിനിധ്യത്തോടെ പുരുഷ അത്‌ലറ്റുകളുടെ അതേ നിലവാരത്തിൽ മത്സരിക്കുന്ന വനിതാ അത്‌ലറ്റുകളും പ്രവാസി കബഡി ലീഗിന്‍റെ ഭാഗമാകും. ഇന്ന് ആരംഭിക്കുന്ന വനിതാ മത്സരങ്ങളിൽ മറാത്തി ഫാൽക്കൺസ് തെലുങ്ക് ചീറ്റകളെ നേരിടും.
പങ്കെടുക്കുന്ന ടീമുകൾ
പുരുഷ ടീമുകൾ: മറാത്തി വുൾച്ചേഴ്സ്, ഭോജ്പുരി ലെപ്പാർഡ്സ്, തെലുങ്ക് പാന്തേഴ്സ്, തമിഴ് ലയൺസ്, പഞ്ചാബി ടൈഗേഴ്സ്, ഹരിയാൻവി ഷാർക്ക്സ്
വനിതാ ടീമുകൾ: മറാത്തി ഫാൽക്കൺസ്, ഭോജ്പുരി ലെപ്പേർഡ്‌സ്, തെലുങ്ക് ചീറ്റകൾ, തമിഴ് ലയണ്‍സ്, പഞ്ചാബി ടൈഗേഴ്സ്, ഹരിയാൻവി ഈഗിൾസ്
