മാഡ്രിഡ്: സ്‌പെയിനിൽ നടന്ന എല്ലോ ബ്രെഗറ്റ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ് എൽ നാരായണന് കിരീടം. മൂന്നാം സീഡ് ആയിരുന്ന നാരായണൻ രണ്ടാം സീഡായ പോളിഷ് ഗ്രാൻഡ്‌മാസ്റ്റർ ബാർത്തൽ മാറ്റിയൂസിനെ തോൽപിച്ചാണ് ചാമ്പ്യൻ ആയത്.

ഒൻപതു റൗണ്ടിന് ശേഷം ഇരുവരും ഏഴു പോയിന്റ് നേടി തുല്യത പാലിച്ചതോടെ ബ്ലിറ്റ്സ് മത്സരത്തിലൂടെ വിജയിയെ തീരുമാനിക്കുക ആയിരുന്നു. തിരുവനന്തപുരം സ്വദേശി ആണ് നാരായണൻ.