സബാഷ് ഗുകേഷ്! സ്വപ്നതുല്യം ഈ നേട്ടം, 18ാം വയസിൽ 18-ാം ലോക ചെസ് ചാമ്പ്യൻ; നേട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം

അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ  ഇന്ത്യക്കാരനാണ് ഗുകേഷ്.

Gukesh becomes World Chess Champion India s 18 year old GM D Gukesh becomes the youngest World Chess Champion

സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ  ഇന്ത്യക്കാരനാണ് ഗുകേഷ്.

13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിൽ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കു. അവസാന മത്സരത്തിന് മുമ്പ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.  

ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ചാമ്പ്യൻഷിപ്പില്‍ വെള്ളക്കരുക്കളുമായി ഗുകേഷിന്‍റെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ഗുകേഷിന്‍റെ 31-ാം നീക്കത്തോടെ തന്‍റെ പ്രതീക്ഷകള്‍ നഷ്ടമായിരുന്നുവെന്ന് മത്സരശേഷം ഡിംഗ് ലിറന്‍ ഇന്നലെ പറഞ്ഞിരുന്നു. ആ നീക്കം കണ്ടപ്പോള്‍ ഞാന്‍ കളി കൈവിട്ടതായിരുന്നു. തിരിച്ചുവരനിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതി. പക്ഷെ അവസാനം എനിക്ക് സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമായി എന്നും മത്സരശേഷം ലിറന്‍ പറഞ്ഞിരുന്നു. നിലവിൽ റാങ്കിംഗിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

പതിനൊന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യനെതിരെ വിജയം; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷ് മുന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios