ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം സെമിയില്‍ ഫിക്‌സ്ച്ചറായി. ആദ്യ സെമിയില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടും. രണ്ടാം സെമിയില്‍ സ്പാനിഷ് താരം കരേനോ ബുസ്റ്റയുടെ എതിരാളി ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവാണ്. വനിതാ സെമിയില്‍ ജപ്പാന്റെ നവോമി ഒസാകയുടെ എതിരാളി അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ്. മറ്റൊരു സെമിയില്‍ സെറീന വില്യംസ് ബലാറസിന്റെ വിക്‌റ്റോറിയ അസരങ്കയെ നേരിടും.

റഷ്യയുടെ തന്നെ ആന്ദ്രേ റുബലേവിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയിലെത്തിയത്. 6-7, 3-6, 6-7 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡിന്റെ ജയം. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനെതിരെ ആധികാരികമായിട്ടായിരുന്നു തീമിന്റെ ജയം. 1-6, 2-6, 4-6 എന്ന സ്‌കോറിനാണ് തീം ജയിച്ചത്.

ബെല്‍ജിയത്തിന്റെ എലീസ മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അസരങ്ക സെമിയില്‍ കടന്നത്. സ്‌കോര്‍ 6-1, 6-0.